പ്രൊവിഷന്‍ സ്റ്റോറിന് തീ പിടിച്ചു
1417183
Thursday, April 18, 2024 6:34 AM IST
പേരൂര്‍ക്കട: തമ്പാനൂരില്‍ പ്രൊവിഷന്‍ സ്റ്റോറിന് തീ പിടിച്ച് നാശനഷ്ടം. എസ്.എസ്. കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സതീഷ് പ്രൊവിഷന്‍ സ്റ്റോറിലായിരുന്നു ഇന്നലെ ഉച്ചതിരിഞ്ഞ് 2.30 ഓടെ അഗ്നിബാധയു ണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. തിരുവനന്തപുരം ഫയര്സ്റ്റേഷന് ഓഫീസില്‍ നിന്ന് ഗ്രേഡ് എഎസ്ടിഒ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുമണിക്കൂര്‍ പരിശ്രമിച്ചാണ് തീ കെടുത്തിയത്.