വീ​ട്ടി​ൽ വോ​ട്ട്: ജി​ല്ല​യി​ൽ വോ​ട്ട് ചെ​യ്ത​ത് 4,476 പേ​ർ
Thursday, April 18, 2024 6:31 AM IST
തിരുവനന്തപുരം: 85 വ​യ​സ് പി​ന്നി​ട്ട മു​തി​ർ​ന്ന വോ​ട്ട​ർ​മാ​ർ​ക്കും 40 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള വോ​ട്ട​ർ​മാ​ർ​ക്കും സു​ര​ക്ഷി​ത​മാ​യ വോ​ട്ടി​ംഗ് ഉ​റ​പ്പാ​ക്കി വീ​ട്ടി​ൽ വോ​ട്ട്.

85 വ​യ​സ് പി​ന്നി​ട്ട​വ​ർ​ക്കും ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​ർ​ക്കും വീ​ട്ടി​ൽത​ന്നെ വോ​ട്ട് ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​ത്തി​ലൂ​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ര​ണ്ട് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​യി ഇ​തു​വ​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 4,476 പേ​ർ. ആ​ബ്‌​സ​ന്‍റീ​സ് വോ​ട്ട​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​ർ​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​തി​നു തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്.

12 ഡി ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കി​യ അ​ർ​ഹ​രാ​യ വോ​ട്ട​ർ​മാ​രു​ടെ വീ​ടു​ക​ളി​ൽ സ്‌​പെ​ഷ​ൽ പോ​ളി​ംഗ് ടീ​മു​ക​ൾ എ​ത്തി​യാ​ണ് വോ​ട്ട് ചെ​യ്യി​പ്പി​ക്കു​ന്ന​ത്. ഒ​രു പോ​ളിംഗ് ഓ​ഫീ​സ​ർ, ഒ​രു മൈ​ക്രോ ഓ​ബ്‌​സ​ർ​വ​ർ, പോ​ളിംഗ് അ​സി​സ്റ്റ​ന്‍റ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ, വീ​ഡി​യോ​ഗ്രാ​ഫ​ർ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. വീ​ട്ടി​ൽ വോ​ട്ട് പ്ര​ക്രി​യ പൂ​ർ​ണ​മാ​യും വീ​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ക്കും. വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ ഏ​ജന്‍റു​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വോ​ട്ട് ചെ​യ്യു​ന്ന​ത്.

കഴിഞ്ഞ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച വീ​ട്ടി​ൽ വോ​ട്ടി​ൽ തി​രു​വ​ന​ന്ത​പു​രം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 1,748 പേ​രും ആ​റ്റി​ങ്ങ​ൽ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 2,728 പേ​രും ഇ​തി​നകം വോ​ട്ട് ചെ​യ്തു. 85 വ​യ​സ് പി​ന്നി​ട്ട മു​തി​ർ​ന്ന വോ​ട്ട​ർ​മാ​രു​ടെ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് 1,406 പേ​രും ആ​റ്റി​ങ്ങ​ലി​ൽ 1,868 പേ​രും വീ​ട്ടി​ൽ വോ​ട്ട് ചെ​യ്തു.

ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ 342 പേ​രും ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ൽ 860 പേ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. സീ​ൽ​ചെ​യ്ത പെ​ട്ടി​യി​ലാ​ണ് വോ​ട്ട് ചെ​യ്ത ബാ​ല​റ്റ് പേ​പ്പ​ർ സൂ​ക്ഷി​ക്കു​ന്ന​ത്. വോ​ട്ടി​ംഗി ന്‍റെ ര​ഹ​സ്യ സ്വ​ഭാ​വം നി​ല​നി​ർ​ത്തി വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം പോ​ളി​ംഗ് സം​ഘം ഒ​രു​ക്കി ന​ൽ​കും. രാ​വി​ലെ ഒന്പതു മു​ത​ൽ വൈ​കുന്നേരം ആ​റു വ​രെ​യാ​ണ് വോ​ട്ടി​ംഗ് സ​മ​യം.

ബാ​ല​റ്റ് പേ​പ്പ​റ​ട​ങ്ങി​യ സീ​ൽ ചെ​യ്ത പെ​ട്ടി​ക​ൾ അ​ത​ത് ദി​വ​സം ത​ന്നെ പോ​ലീ​സ് സു​ര​ക്ഷ​യി​ൽ വ​ര​ണാ​ധി​കാ​രി​ക്ക് കൈ​മാ​റും. ക​ള​ക്ട​റേ​റ്റി​ലെ സ്‌​ട്രോംഗ് റൂ​മി​ലാ​ണ് ഇ​വ സൂ​ക്ഷി​ക്കു​ന്ന​ത്. വോ​ട്ടി​ംഗിന്‍റെ സു​ര​ക്ഷ​യും ര​ഹ​സ്യ​സ്വ​ഭാ​വ​വും സൂ​ക്ഷി​ക്കു​ന്ന​തി​ന്, വീ​ട്ടി​ൽ വോ​ട്ട് പ്ര​ക്രി​യ​യു​ടെ ആ​ദ്യാ​വ​സാ​നം വ​രെ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തു​ന്നു​മു​ണ്ട്. 22 വ​രെ​യാ​ണ് ഇ​പ്ര​കാ​രം വോ​ട്ടു ചെ​യ്യാ​ൻ അ​വ​സ​ര​മു​ള്ള​ത്.