പത്തുവര്‍ഷം കൊണ്ട് ഇന്ത്യയെ മോദി കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുതുലച്ചു : പ്രകാശ് കാരാട്ട്
1416945
Wednesday, April 17, 2024 6:14 AM IST
നെടുമങ്ങാട് : മോദി സര്‍ക്കാര്‍ പത്തുവര്‍ഷം കൊണ്ട് ഇന്ത്യയെ കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുതുലച്ചു എന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ആറ്റിങ്ങല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി .ജോയിയുടെ തെരഞ്ഞെടുപ്പു പൊതുയോഗം ഉദ്ഘാടനം ചെയ്ത് കരകുളത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു രാഷ്ട്രം എന്നുകേള്‍ക്കുമ്പോള്‍ അതേക്കുറിച്ചു വലിയ ധാരണകളൊന്നുമില്ലാത്ത ചിലര്‍ക്കെങ്കിലും കൊള്ളാമല്ലോ എന്നു തോന്നിപ്പോയേക്കും. ആ അജ്ഞതയെ മുതലാക്കി രാജ്യത്തെ അപകടപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ ഷെരീഫ് അധ്യക്ഷനായി. എസ്.എസ്.രാജ മന്ത്രി വി .ശിവൻകുട്ടി , മന്ത്രി ജി .ആർ.അനിൽ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, സി.ജയൻബാബു, എ .എ.റഹിം, നീലലോഹിതദാസൻ നാടാർ, അഡ്വ.ആർ ജയദേവൻ, വി.അമ്പിളി, ജെ .എസ്.ഷിജുഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.