അസഭ്യം വിളിച്ചത് ചോദ്യം ചെയ്തയാളെ ആക്രമിച്ച കേസ്: രണ്ടാം പ്രതി അറസ്റ്റിൽ
1416575
Tuesday, April 16, 2024 12:11 AM IST
വലിയതുറ: അസഭ്യം വിളിച്ചത് ചോദ്യംചെയ്തയാളെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
സുഹൃത്തിന്റെ വീട്ടില്‍ ചീത്തവിളിയും ബഹളവും നടക്കുന്നത് കേട്ട് എയര്‍പോര്‍ട്ട് ജംഗ്ഷന് സമീപത്ത് ചെന്ന് വിവരം തിരക്കിയയാളെ പ്രതികൾ ആക്രമിക്കുകയായിരുന്നു. പ്രതികള്‍ മുഖത്ത് കല്ലെടുത്ത് ഇടിക്കുകയും നിലത്ത് തള്ളിയിട്ട് മുതുകിലും ശരീരത്തിലും ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ശംഖുമുഖം കണ്ണാന്തുറ എല്‍പിഎസിന് സമീപം പുതുവല്‍ പുത്തന്‍വീട്ടില്‍ ജോണിയെ (48) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ ജോണിയെ റിമാന്‍ഡ് ചെയ്തു.