വിഷു ആഘോഷത്തിനു ക്ഷേത്രങ്ങളിൽ അനുഭവപ്പെട്ടത് വൻ ഭക്തജന തിരക്ക്
1416564
Tuesday, April 16, 2024 12:10 AM IST
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് മേഖലയിലെ ക്ഷേത്രങ്ങളിൽ വിഷു ദിനത്തിൽ വൻ ഭക്തജന തിരക്ക്. മേടം ഒന്ന് പുതുവർഷപ്പിറവിയാണ്. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് കണ്ണ് തുറക്കുന്നത്.
ക്ഷേത്രങ്ങളിലെല്ലാം രാവിലെ മുതൽ തന്നെ വൻ ഭക്തജന തിരക്കാണ് അനുഭപ്പെട്ടത്. പ്രധാന ക്ഷേത്രങ്ങളായ പിരപ്പൻകോട്, ശ്രീകൃഷ്ണ ക്ഷേത്രം, മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രം, അണ്ണൽ ദേവീ ക്ഷേത്രം, ആലന്തറ സുബ്രഹ്മണ്യ ക്ഷേത്രം, ശ്രീ ധർമ്മ ശസ്താ ക്ഷേത്രം, മംഗലത്ത്കോണത്ത് മാടൻ നട, കാവറ ഭഗവതി ക്ഷേത്രം, നടരാജ ശിവ ക്ഷേത്രം, മേലാംകോട് ദേവീ ക്ഷേത്രം എന്നിവിടെയെല്ലാം വിഷുക്കണി ദർശിക്കാൻ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വിഷു സദ്യയും ഒരുക്കിയിരുന്നു.