വിഷുവിന് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ കാറിടിച്ചു മരിച്ചു
1416502
Monday, April 15, 2024 10:42 PM IST
നേമം: വിഷു ദിനത്തിൽ രാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ കാറിടിച്ച് മരിച്ചു. നേമം കുളക്കുടിയുർക്കോണം ജെപി ലെയിൻ വട്ടവിള പുത്തൻവീട്ടിൽ ലളിതകുമാരി (69) ആണ് മരിച്ചത്.
നേമം ഗണപതി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് റോഡ് മുറിച്ച് കടക്കുന്പോൾ പ്രാവച്ചമ്പലം ഭാഗത്ത് നിന്നും വെള്ളായണിയിലേക്ക് പോകുകയായിരുന്ന കാറാണ് നേമം പോലീസ് സ്റ്റേഷന് സമീപത്തുവച്ച് ഇടിച്ച് തെറിപ്പിച്ചത്.രാവിലെ 7.15 നോട് കൂടിയായിരുന്നു സംഭവം.
നേമം പോലീസ് മേൽ നടപടി സ്വീകരിച്ചു. ഭർത്താവ്: പരേതനായ ശ്രീധരൻ നായർ. മക്കൾ: സുനിതാ , വിനോദ്, സനൽമരുമക്കൾ. അജികുമാർ, സജിത,ശാലു.