ആരെ പ്രധാനമന്ത്രിയാക്കാനാണ് പിണറായി ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണം : എൻ. ശക്തൻ
1416408
Sunday, April 14, 2024 6:36 AM IST
തിരുവനന്തപരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വർഗീയ ഫസിസ്റ്റ് സർക്കാരിനെ പുറത്താക്കാൻ കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും ശ്രമിക്കുന്പോൾ ആരെ പ്രധാനമന്ത്രി ആക്കാനാണ് കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ജനറൽ കണ്‍വീനർ എൻ. ശക്തൻ.
ശശി തരൂരിന്റെ കോവളം മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്തു കാഞ്ഞിരംകുളം ജംഗ്ഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമം നടപ്പിലാക്കില്ലെന്നു പിണറായി പറയുന്നത് രാഷ്ട്രീയ തട്ടിപ്പാണെന്നും കേരള നിയമ സഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയതിൽ പിണറായി വിജയന് പ്രത്യേകിച്ചൊരു പങ്കുമില്ലെന്നും യോഗത്തിൽ സംസാരിച്ച പി.കെ. ബഷിർ എംഎൽഎ പറഞ്ഞു.