പോക്സോ കേസ്: പ്രതിയെ എട്ട് വർഷം തടവിന് ശിക്ഷിച്ചു
1416404
Sunday, April 14, 2024 6:28 AM IST
വെള്ളറട: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് എട്ട് വര്‍ഷം തടവിനും 20000 രൂപ പിഴയും വിധിച്ചു.
വെള്ളറട വില്ലജിൽ മുട്ടച്ചാല് റോഡരികത്തു വീട്ടില്‍ ശശി (66)യെയാണ് കോടതി ശിക്ഷിച്ചത്. 2022 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത് . റോഡിലൂടെ നടന്നുപോയ കേസിലെ പെൺകുട്ടിയെയാണ് പ്രതി ഉപദ്രവിച്ചത്.
നെയ്യാറ്റിന്‍കര അതിവേഗം കോടതി ജഡ്ജ് കെ.വിദ്യാധരന് ആണ് ശിക്ഷ വിധിച്ചത്. പിഴതുക അതി ജീവിതയ്ക് നല്‍കാനും കോടതി ഉത്തരവ് ആയി. സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ വെള്ളറട അഡ്വ. കെ.എസ്.സന്തോഷ്കുമാര്‍ ഹാജരായി.