കെസിസി സീനിയർ സിറ്റിസൺസ് കമ്മീഷൻ പ്രവർത്തനോദ്ഘാടനം
1416399
Sunday, April 14, 2024 6:28 AM IST
തിരുവനന്തപുരം : കേരള കൗണ്‍സിൽ ഓഫ് ചർച്ചസിന്റെ (കെസിസി) നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച സീനിയർ സിറ്റിസൺസ് കമ്മീഷന്റെ പ്രവർത്തനോദ്ഘാടനം കെസിസി പ്രസിഡന്റ് ഡോ. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന സമ്മേളനത്തിൽ വികാരിയും സീനിയർ സിറ്റിസൻസ് കമ്മീഷൻ ചെയർമാനുമായ റവ. ഡോ. ജോസഫ് സാമുവൽ കറുകയിൽ കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് സെമിനാർ ഉദ്ഘാടനം ചെയ്തു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ സെമിനാർ നയിച്ചു.
സാൽവേഷൻ ആർമി ചീഫ് സെക്രട്ടറി കേണൽ ഡാനിയേൽ ജെ. രാജ്, ലൂഥറൻ സിനഡ് പ്രസിഡന്റ് റവ. മോഹൻ മാനുവൽ, ബിഷപ് ഓസ്റ്റിൻ പോൾ, രാജു കുര്യൻ, ജോണ്‍ ഡാനിയേൽ, മേജർ ആശാ ജസ്റ്റിൻ, കമ്മീഷൻ കണ്‍വീനർ ഡോ. കോശി എം. ജോർജ് എന്നിവർ പ്രസംഗിച്ചു.