യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
1416207
Saturday, April 13, 2024 6:26 AM IST
വെള്ളറട: വെള്ളറട പഞ്ചായത്തിൽ നിരവധി കേസിലെ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. കരിമഠം കോളനിയില്‍ നൗഷാദ് (22) നെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.
വെള്ളറട പോലീസ് പരിധിയില്‍ മാത്രം നിരവധി കേസിലെ പ്രതിയും കഞ്ചാവ് -മയക്കുമരുന്ന് കേസ്, വീട് കയറി ആക്രമണം തുടങ്ങി നിരവധി കേസില്‍ ഇയ്യാൾ പ്രതിയാണ്. നൗഷാദിനെ ആറുമാസത്തേക്കാണ് നാടുകടത്തിയിരിക്കുന്നത്.
ഡിഐജിയുടെയും കളക്ടറിന്റെയും നിര്‍ദേശത്തെ തുടര്‍ന്നാണ് നൗഷാദിനെതിരെ കാപ്പചുമത്തിയത്. ഇലക്ഷന് സമയമായതിനാല്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാനാണ് റൂറല്‍ എസ്പിയുടെ നിര്‍ദേശം.
വെള്ളറട പോലീസ് പരിധിയില്‍ അക്രമികള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.