കണികാണാൻ കണിവെള്ളരി
1416203
Saturday, April 13, 2024 6:24 AM IST
നേമം : വീണ്ടുമൊരു വിഷുക്കാലമെത്തി. മണ്ണും മനഷ്യനും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കാലം കൂടിയാണ് വിഷു. വിഷുവിന്റെ വരവ് അറിയിച്ച് നാടെങ്ങും കൊന്നപ്പൂക്കള്‍ തളിര്‍ത്തുകഴിഞ്ഞു. വിഷുക്കണിയും, കൈനീട്ടവും, സദ്യയുമാണ് വിഷുവിന്റെ പ്രത്യേകതകൾ. വിഷുകണിയില്‍ പ്രധാനമാണ് കണി വെള്ളരി.
സ്വര്‍ണ വര്‍ണത്തില്‍ കായ്ച്ചു കിടക്കുന്ന കണി വെള്ളരി ഇന്ന് നമ്മുക്ക് അന്യമായി തുടങ്ങി. തമിഴ്നാട്ടില്‍ നിന്നുമെത്തുന്ന പച്ചക്കറി കൂട്ടത്തില്‍ വലിയ വില കൊടുത്ത് കണിവെള്ളരി വാങ്ങേണ്ട ഗതികേടിലാണ് മലയാളികൾ .
പള്ളിച്ചലിലെ കര്‍ഷക കൂട്ടായ്മയായ സംഘമൈത്രിയുടെ ഭാഗമായുള്ള കാട്ടാക്കടയിലെ വഴവൂര് ഏലായില്‍ കണി വെള്ളരി കൃഷി ചെയ്ത് വിളവെടുപ്പ് നടത്തിയിരിക്കുകയാണ്. സംഘമൈത്രിയിലെ കര്ഷകന് ബാലചന്ദ്രന് നായരാണ് രണ്ട് ഏക്കറില്‍ കണി വെള്ളരി കൃഷി ചെയ്തത്.
വിളവെടുത്ത കണി വെള്ളരികള്‍ നേമം പള്ളിച്ചല്‍ സംഘമൈത്രിയില്‍ എത്തിക്കുകയും അവിടെ നിന്നും നഗരത്തിലേയും ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സംഘമൈത്രി യൂണിറ്റുകള്‍ വഴി വിറ്റഴിക്കുകയും ചെയ്യും.
കൊടും വേനലില്‍ ക്രിഷി ചെയ്യാൻ ആവശ്യമായ വെള്ളത്തിന്റെ ദൗര്‍ലഭ്യം മറി കടന്നാണ് ബാലചന്ദ്രന് നായര്‍ കണിവെള്ളരി വിളവെടുപ്പില്‍ നൂറുമേനി കൊയ്തത്. നട്ട് നാല്‍പ്പത്തിയഞ്ചാം ദിവസം മുതല്‍ കണിവെള്ളരി കാഴ്ച്ച് തുടങ്ങുമെന്ന് ബാലചന്ദ്രന് നായര്‍ പറഞ്ഞു.
കണി വെള്ളരി വിഷുക്കണിക്ക് മാത്രമല്ല. വിറ്റാമിന്‍ കെ അടങ്ങയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലത്തിനും ബ്ലഡ്, ഷുഗര്‍ കുറയ്ക്കുന്നതിനും ദഹനക്രിയ സുഗമമാക്കുന്നതിനും ഗുണകരമാണ്.