വികസനം പറഞ്ഞു ജോയി
1416197
Saturday, April 13, 2024 6:23 AM IST
ശക്തമായ പ്രചാരണത്തിലാണു എൽഡിഎഫ് സ്ഥാനാർഥി വി. ജോയ്്. ഇന്നലെ ചിറയിൻകീഴ് മണ്ഡലത്തിലായിരുന്നു ജോയിയുടെ പര്യടനം. മംഗലപുരം, മുദാക്കൽ പഞ്ചായത്തുകളിലായിരുന്നു പ്രധാനമായും സ്വീകരണ പരിപാടി. രാവിലെ ആലപ്പുറംകുന്നിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ പര്യടനം ഉദ്ഘാടനം ചെയ്തു. തുടർന്ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ത്രീകളും കുട്ടകളുമടക്കം നിരവധി പേർ സ്ഥാനാർഥിക്കു സ്വീകരണം നൽകി.
ബിജെപിയെ വിമർശിച്ച് അടൂർ
സിഎഎയും അയോധ്യയുമൊക്കെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ മേഖലകളിൽ വോട്ടഭ്യർഥിക്കുകയാണു യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്. ഇന്നലെ ചിറയിൻകീഴ് മണ്ഡലത്തിലായിരുന്നു സ്ഥാനാർഥിയുടെ പര്യടനം. തൊട്ടിക്കല്ലിലായിരുന്നു പര്യടന പരിപാടിയുടെ ഉദ്ഘാടനം.
തുടർന്നു മണനാക്ക്, വിളയിൽമൂല, തിനവിള മാർക്കറ്റ്, പഴഞ്ചിറ, ചാവടിമുക്ക്, ആനത്തലവട്ടം, വലിയകട, ശാന്തിനഗർ, ഡീസന്റ്മുക്ക്, മുടപുരം എന്നീവിടങ്ങളിലെ പര്യടനത്തിനു ശേഷം ചെന്പൂർ ജംഗ്ഷനിൽ സമാപിച്ചു. വിവിധ സ്ഥലങ്ങളിലെ സ്വീകരണം കൊച്ചു യോഗങ്ങളാക്കി മാറ്റിയായിരുന്നു അടൂരിന്റെ വോട്ടഭ്യർഥന.
നെടുമങ്ങാടും പാലോടും സ്വീകരണം ഏറ്റുവാങ്ങി മുരളീധരൻ
ഇന്നലെ നെടുമങ്ങാടും പാലോടുമായിരുന്നു എൻഡിഎ സ്ഥാനാർഥി വി. മുരളീധരന്റെ പര്യടന പരിപാടി. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ സ്ഥാനാർഥി നേരിൽകണ്ടാണു വോട്ടുതേടിയത്. രാവിലെ 16-ാം കല്ലിൽനിന്നും ആരംഭിച്ച പര്യടനം 25 സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.
സ്ത്രീകളും കുട്ടികളും കർഷകരുമടക്കം നിരവധി ആളുകളാണ് സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയത്. നൂറുകണക്കിനു പ്രവർത്തകരുടെ ബൈക്ക് റാലിയും അകന്പടിയായി. പാലോട് മണ്ഡലത്തിലെ പര്യടനം ചല്ലിമുക്കിൽനിന്നും ആരംഭിച്ചു. പാങ്ങോട്, പെരിങ്ങമ്മല പഞ്ചായത്തിലെ 30 സ്ഥലങ്ങളിൽ പര്യടനം നടത്തി.