അമ്മയേയും മകനേയും വെട്ടിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
1415990
Friday, April 12, 2024 6:20 AM IST
കാട്ടാക്കട: കുടുംബ വഴക്കിന്റെ പേരിൽ അമ്മയെയും മകനെയും വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വിളവൂർക്കൽ ഈഴക്കോട് റോഡരികത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുരേഷ്കുമാർ(58) ആണ് പോലീസ് പിടിയിലായത്. മലയിൻകീഴ് പോലീസാണ് ഇയ്യാളെ അറസ്റ്റ് ചെയ്തത്.
10ന് രാത്രി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച പ്രതിയെ അമ്മ വിലക്കിയതിൽ പ്രകേപിതനായാണ് ആക്രമണം നടത്തിയത്.
വീട്ടിൽ അടുക്കളയിൽ ഉപയോഗിചിരുന്ന കറികത്തി ഉപയൊഗിച്ച് അമ്മയുടെ തലയിൽ വെട്ടുകയും തടയാൻ എത്തിയ മകനേയും ആക്രമിക്കുകയായിരുന്നു.
വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടക്കട ഡിവൈഎസ്പി ജയകുമാറിന്റെ നിർദേശപ്രകാരം സിഐ എ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്ഐ രാഹുൽ , ജിഎസ്ഐ ഗോപുമാർ, സുനിൽ, വിനേഷ് ചന്ദ്രൻ, ശ്രീജിത്ത്, വിപിൻ, സതീഷ്, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .