ബേക്കറി ജംഗ്ഷനിൽ ഹോട്ടലിൽ തീപിടിത്തം
1415771
Thursday, April 11, 2024 6:20 AM IST
തിരുവനന്തപുരം: ബേക്കറി ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന നാടൻ തട്ടുകട ഫാമിലി റസ്റ്റോറന്റിൽ ഷോർട്ട് സർക്ക്യൂട്ട് മൂലം തീപടർന്നു. ഇന്നലെ വൈകുന്നേരം ഏഴിനാണ് തീപടർന്നത്. സംഭവസമയത്ത് ഹോട്ടലിൽ തൊഴിലാളികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചെങ്കൽചൂള അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഹോട്ടൽ പാചകത്തിനായി ഗ്യാസ് സിലണ്ടറുകൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് ഷോർട്ട് സർക്ക്യൂട്ട് സംഭവിച്ചത്. കൃത്യമായ ഇടപെടലിനെ തുടർന്നു വലിയ ദുരന്തം ഒഴിവായി.