വീട്ടില്‍ അതിക്രമിച്ചു കയറി സ്കൂട്ടര്‍ കത്തിച്ച കേസിലെ പ്രതികള്‍ റിമാൻഡിൽ
1415571
Wednesday, April 10, 2024 6:09 AM IST
പൂന്തുറ: വീട്ടില്‍ അതിക്രമിച്ചുകയറി സ്കൂട്ടര്‍ കത്തിച്ച കേസിലെ പ്രതികളെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു.
മുട്ടത്തറ പുത്തംപള്ളി സ്വദേശി എസ്. ഫഹദ് (21) , പുത്തംപള്ളി പരുത്തിക്കുഴി ബി.ഫഹദ് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പൂന്തുറ പോലീസ് സ്റ്റേഷന് പരിധിയില്‍ പുത്തന്‍പള്ളി വാര്‍ഡില്‍ പള്ളിപ്പുര മുടക്കില്‍ ബൈത്തൂല്‍ ഹംദ് വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അതിക്രമിച്ചു കയറിയ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും കമ്പിപ്പാരയും വാളും വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ശേഷം വീടിന്റെ കോമ്പൗണ്ടില്‍ വച്ചിരുന്ന സ്കൂട്ടര്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടു നശിപ്പിക്കുകയായിരുന്നു.
വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.