മൊബൈൽ ഫോൺ കവർച്ച: രണ്ടുപേർ പിടിയില്‍
1396882
Saturday, March 2, 2024 6:24 AM IST
മെഡിക്കല്‍കോളജ്: ഹൗസ് സര്‍ജന്റിന്റെ സ്മാര്‍ട്ട് ഫോണ്‍ കവര്‍ന്ന സംഭവത്തില്‍ രണ്ടുപേരെ മെഡിക്കല്‍കോളജ് പോലീസ് അറസ്റ്റുചെയ്തു.
ഉള്ളൂര്‍ ആക്കുളം വാറുവിളാകത്ത് വീട്ടില്‍ അരുണ്‍ (23), ഉള്ളൂര്‍ മഞ്ഞക്കോട് ലക്ഷംവീട് കോളനിയില്‍ മനു (30) എന്നിവരാണ് അറസ്റ്റിലായത്.
സ്റ്റേഷന് പരിധിയില്‍ മെഡിക്കല്‍കോളജ് പ്രിവന്റീവ് ക്ലിനിക്കിലെ ഡോ. മുഹമ്മദ് ഷിബിലിയുടെ സ്മാര്‍ട്ട്ഫോണ്‍ ആണ് പ്രതികള്‍ കവര്‍ന്നത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. മെഡിക്കല്‍കോളജ് സിഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.