ടിക്കറ്റ് കൗണ്ടർ തകർക്കാൻ ശ്രമം: യുവാവ് പിടിയിൽ
1396656
Friday, March 1, 2024 5:50 AM IST
നേമം: റെയിൽവേ സ്റ്റേഷനിലെത്തി ടിക്കറ്റ് കൗണ്ടർ തകർക്കാൻ ശ്രമിച്ച കേസിൽ അന്യ സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. ഇന്നലെ വൈകുന്നേരം 6.15 നാണ് സംഭവം. വെസ്റ്റ് ബംഗാൾ സ്വദേശിയായ മിഥുൻ സർക്കാർ ആണ് മദ്യപിച്ചെത്തി ജനൽ ചില്ല് തകർക്കാൻ കരിങ്കല്ല് കൊണ്ട് ശ്രമം നടത്തുകയും അക്രമം നടത്തുകയും ചെയ്തത്. ഇയാളെ നേമം പോലീസും റെയിൽവേ പോലീസും ചേർന്നു പിടികൂടുകയായിരുന്നു.