കിംസ്ഹെൽത്തിൽ നൂതന റോബോട്ടിക്ക് സർജറി സംവിധാനം ഡോ. ശശി തരൂർ എംപി നാടിനു സമർപ്പിച്ചു
1396652
Friday, March 1, 2024 5:50 AM IST
തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ഹെൽത്തിൽ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അത്യാധുനിക റോബോട്ടിക് സർജറി യൂണിറ്റ് സജ്ജമായി. റോബോട്ടിക് സർജറി യൂണിറ്റിന്റേയും കിംസ്ഹെൽത്ത് സെന്റർ ഫോർ റോബോട്ടിക് ജോയിന്റ് റീപ്ലേസ്മെന്റിന്റേ യും ഉദ്ഘാടനം ഡോ. ശശി തരൂർ എംപി നിർവഹിച്ചു.
സർജിക്കൽ നടപടികളില്‍ സമാനതകളില്ലാത്ത കൃത്യതയും സുരക്ഷിതത്വവും കൊണ്ടുവരുന്ന റോബോട്ടിക് സർജറി സാങ്കേതികവിദ്യ ആരോഗ്യരംഗത്തെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഡോ. തരൂർ എംപി പറഞ്ഞു.
അത്യാധുനിക ചികിത്സാരീതികൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്ന കിംസ്ഹെൽത്തിന്റെ ശ്രമങ്ങളെ ഡോ. തരൂർ എംപി അഭിനന്ദിച്ചു. കിംസ് ഹെൽത്ത് വൈസ് ചെയർമാൻ ഡോ. ജി. വിജയരാഘവൻ, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ഡോ. മുഹമ്മദ് നസീർ സ്വാഗതവും കിംസ്ഹെൽത്ത് എക്സിക്യൂട്ടിവ് ഡയറക്ടർ ഇ.എം. നജീബ് നന്ദിയും അറിയിച്ചു.