വഴിയരികിൽ അബോധാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു
1396467
Thursday, February 29, 2024 11:03 PM IST
വിഴിഞ്ഞം : വഴിയരികിൽ അബോധാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു.മുല്ലൂർ വാലൻവിള കോളനിയിൽ കൃഷ്ണൻകുട്ടിയുടെ മകൻ ശ്രീകുമാറി(37) നെയാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെവഴിയരികിൽ അബോധാവസ്ഥയിൽ കണ്ടത്.
ഉടൻ തന്നെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം പോലീസെത്തി ഇയാളെ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. അവിവാഹിതനാണ്. ടിബി അസുഖത്തിന് പുലയനാർകോട്ട ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും അപസ്മാരം ബാധിച്ചയാളാണെന്ന് സഹോദരൻ മൊഴി നൽകിയതായും വിഴിഞ്ഞം പോലീസ് പറഞ്ഞു.