പേരൂർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആക്രമണം: പ്രതികൾ പിടിയിൽ
1396350
Thursday, February 29, 2024 5:44 AM IST
കൊല്ലം: പേരൂർ കരുനല്ലൂർ ക്ഷേത്ര ഉത്സവത്തിനിടെ യുവാവിനെ പട്ടിക കൊണ്ട് തലയ്ക്കടിച്ചു മുറിവേൽപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിലായി.
കൊല്ലം വടക്കേവിള കളരിതെക്കത്തിൽ ശ്രീഹരി, കൊല്ലം അയത്തിൽ ചരുവിള വീട്ടിൽ സുധി, തട്ടാർക്കോണം വയലിൽ പുത്തൻ വീട്ടിൽ മനോജ് എന്നിവരാണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്.
ഇവർ നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.