ജാതി സെൻസസ് നടപ്പാക്കണമെന്ന് കേരള പുലയർ മഹാസഭ
1396344
Thursday, February 29, 2024 5:36 AM IST
തിരുവനന്തപുരം: ജാതി സെൻസസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള പുലയർ മഹാസഭ (കെപിഎംഎസ്) സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.
ദലിത്-ആദിവാസി മഹാസഖ്യം രക്ഷാധികാരി പി. രാമഭദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജാതി സെൻസസിന്റെ കാര്യത്തിൽ ദലിത്- പിന്നാക്ക വിഭാഗങ്ങൾക്ക് വിട്ടുവീഴ്ച്ചയില്ലെന്നു അദ്ദേഹം പറഞ്ഞു. അധികാരവും സന്പത്തും ഒരു വിഭാഗം മാത്രം കൈയടക്കി വച്ചിരിക്കുകയാണ്. ജനസംഖ്യാനുപാതിക പ്രാതിനിധ്യം എല്ലാ മേഖലയിലും വേണം.
അത് സാധ്യമാക്കാൻ സാന്പത്തിക സർവേ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. കെപിഎംഎസ് വർക്കിംഗ് പ്രസിഡന്റ് കെ.പി. രാജൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.കെ. ഗോപി, ട്രഷറർ മണ്ണിൽ രാഘവൻ, കെ. മധു, പി.ആർ. ശ്രീധരൻ, കെ.എം. സുകുമാരൻ, പി. രഘു തുടങ്ങിയവർ പ്രസംഗിച്ചു.