കേരള പത്മശാലിയ സംഘം ധർണ നടത്തി
1396343
Thursday, February 29, 2024 5:36 AM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പത്മശാലിയ സംഘം (കെപിഎസ്)സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ധർണ നടത്തി.
എ.പി. അനിൽകുമാർ എംഎൽഎ ധർണ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൈതറി പ്രതിസന്ധി പരിഹരിക്കുക, ഒഇസി കുടിശിക അടിയന്തരമായി വിതരണം ചെയ്യുക, സ്ഥാനികർക്കുള്ള ആശ്വസ ധനസഹായം ഉടൻ വിതരണം ചെയ്യുക, സാന്പത്തിക സെൻസ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പി. വിശ്വംഭരൻപിള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.വി. കരുണാകൻ, സി. പ്രഭാകരൻ, പി.വി. സന്തോഷ് കുമാർ, ആർ. ശിവരാജ്, സി.വി. സുന്ദരമൂർത്തി, ആർ. ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.