ലോട്ടറി ഓഫീസുകളുടെ മുഖച്ഛായയും സമീപനവും മാറ്റും: ധനമന്ത്രി
1396340
Thursday, February 29, 2024 5:36 AM IST
തിരുവനന്തപുരം: ലോട്ടറി ഓഫീസുകളുടെ മുഖച്ഛായയും സമീപനവും മാറ്റുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ ലോട്ടറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് 2023-ലെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് ടി.ബി. സുബൈര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ക്ഷേമനിധി ഓഫീസര്‍ എ.നൗഷാദ്, ട്രേഡ് യൂണിയന് നേതാക്കളായ എം.എസ്. യൂസഫ്, ചന്ദ്രബാബു, ഡോ. പുരുഷോത്തമ ഭാരതി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ ഏബ്രഹാം റെന്‍ സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ഷെറിന് കെ. ശശി നന്ദിയും പറഞ്ഞു.