ശാസ്ത്രീയത ഉറപ്പുവരുത്തി തദ്ദേശീയ വൈദ്യം വിപുലമാക്കണം: മുഖ്യമന്ത്രി
1396337
Thursday, February 29, 2024 5:36 AM IST
തിരുവനന്തപുരം: ശാസ്ത്രീയത ഉറപ്പു വരുത്തി തദ്ദേശീയ വൈദ്യ സാധ്യതകൾ വിപുലമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന തദ്ദേശീയ വൈദ്യൻമാരുടെ സംഗമവും, പാരന്പര്യ ചികിത്സാ ക്യാന്പും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശീയ വൈദ്യ അറിവുകൾ ശാസ്ത്രീയമായി അവതരിപ്പിച്ച് പേറ്റന്റടക്കം നേടാൻ കഴിയണം. ഇത്തരത്തിൽ തദ്ദേശീയ വൈദ്യത്തിന്റെയും ഒൗഷധ ഉത്പ്പനങ്ങളുടെയും സവിശേഷതകൾ ജനങ്ങളിലേക്ക് എത്തിക്കണം. രാജ്യത്തിനാകെ മാതൃകാപരമായ ആരോഗ്യരംഗമാണ് കേരളത്തിന്റേത്. ഈ ചരിത്ര നേട്ടത്തിന്റെ സമാരംഭം തദ്ദേശീയ വൈദ്യത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷതനായി. വി.കെ. പ്രശാന്ത് എംഎൽഎ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡി.ആർ. മേഘശ്രീ, പട്ടിക വർഗ ഉപദേശക സമിതി അംഗം ബി. വിദ്യാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.