ശാസ്താംനടയിൽ പ്രതിഭാ കേന്ദ്രം
1396154
Wednesday, February 28, 2024 6:00 AM IST
പാലോട്: പട്ടികജാതി പട്ടികവർഗ സങ്കേതമായ പെരിങ്ങമ്മല ശാസ്താം നടയിൽ സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിലുള്ള പ്രതിഭാ കേന്ദ്രം പ്രവർത്തമനാരംഭിച്ചു.
ഡി.കെ. മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം അധ്യക്ഷത വഹിച്ചു. പാലോട് ബിആർസിയുടെ കീഴിൽ പത്താമത്തെ പ്രാദേശിക പഠന കേന്ദ്രമാണിത്. പ്രത്യേക എഡ്യൂക്കേഷൻ വോളന്റിയറേയും നിയമിച്ചിട്ടുണ്ട്.പ്രതിഭാ കേന്ദ്രത്തിന്റെ നോഡൽ സ്കൂൾ ആയി മടത്തറക്കാണി സ്കൂളിനേയും തെരഞ്ഞെടുത്തിട്ടുണ്ട്.
ശാസ്താംനടയിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളായ എ.റിയാസ്,ഷീജ ഷാജഹാൻ, ജയസിംഗ്, ഡിപിഒ രാജേഷ് ലാൽ, ബിപിസിഎസ് ബൈജു, എഇഒ ഷീജ , ബി.എസ്. ശ്രീജ, ടി.എസ്. ബിന്ദു, ഷിനു മടത്തറ, സുലൈമാൻ, ഉദയ കുമാർ തുടങ്ങിയവർ പങ്കെടുത്തു.