നിരവധി കേസുകളിലെ പ്രതി കാപ്പ നിയമ പ്രകാരം അറസ്റ്റില്‍
1396151
Wednesday, February 28, 2024 6:00 AM IST
തിരുവല്ലം: നിരവധി കേസുകളിലെ പ്രതിയെ കാപ്പ നിയമ പ്രകാരം തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം , മനപൂര്‍വവും അല്ലാത്തതുമായ നരഹത്യ ശ്രമം, മോഷണം , പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിലെ പ്രതിയെയാണ് അറസ്റ്റ് ചെയ്തത്.
തിരുവല്ലം വണ്ടിത്തടം പാലപ്പൂര് നടുത്തട്ടുവിള വീട്ടില്‍ പാലപ്പൂര് മനു എന്നു വിളിക്കുന്ന മനുകുമാർ (31) ആണ് അറസ്റ്റിലായത്. തിരുവല്ലം സിഐ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തി ജയിലില്‍ അടക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
അടുത്തിടെ നേമം പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരാളെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.