പൊതുജനങ്ങളോട് സംവദിച്ച് തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബാ​ംഗ​ങ്ങ​ൾ
Tuesday, February 27, 2024 2:35 AM IST
തി​രു​വ​ന​ന്ത​പു​രം: ക​വ​ടി​യാ​റി​ൽ പൊ​ങ്കാ​ല​യി​ടാ​നെ​ത്തി​യ​വ​രോട്് സംവദിച്ച് രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ. കൊ​ട്ടാ​രം മു​ത​ൽ ഏ​ക​ദേ​ശം 300 മീ​റ്റ​ർ തു​റ​ന്ന ജീ​പ്പി​ൽ യാ​ത്ര ചെ​യ്ത്ത് അ​വ​ർ ആ​ശം​സ അ​റി​യി​ച്ചു. അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി ബാ​യി, ആ​ദി​ത്യ​വ​ർ​മ, ഭാ​ര്യ ര​ശ്മി, മ​ക്ക​ൾ എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ക​വ​ടി​യാ​ർ ടി​ടി​സി പൗ​ര​സ​മി​തി​യാ​ണ് നേ​തൃ​ത്വം വ​ഹി​ച്ച​ത്.​ ഭ​ക്ത​രെ പ​രി​ച​യ​പ്പെ​ട്ടും കു​ശ​ലും ചോ​ദി​ച്ചു​മാ​ണ് അ​വ​ർ കൊ​ട്ടാ​ര​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. പൊ​ങ്കാ​ല​ദി​വ​സ​മു​ള്ള ഓ​പ്പ​ണ്‍ ജീ​പ്പ് യാ​ത്ര​വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ​തി​വാ​ണ്.