മുഖ്യമന്ത്രി മറുപടി പറയണം: ആംആദ്മി പാർട്ടി
1395779
Tuesday, February 27, 2024 2:35 AM IST
തിരുവനന്തപുരം: ട്വന്റി ട്വന്റി ചീഫ് കോ ഓർഡിനേറ്റർ സാബു എം. ജേക്കബിന്റെ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് ആംആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസണ് ആവശ്യപ്പെട്ടു.
ആരോപണത്തിൽ കഴന്പില്ലെങ്കിൽ സാബു എം. ജേക്കബിനെതിരെ കേസെടുക്കയാണ് വേണ്ടത്. കാലിയായ ഔട്ട്ലെറ്റുകളുടെ ഫോട്ടോ എടുത്താൽ നടപടിയെടുക്കാനാണ് സർക്കാർ തീരുമാനം. ഇതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ എല്ലാ ഔട്ട്ലെറ്റുകളിലും 13 ഇന സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യും.