ആറ്റുകാൽ ക്ഷേത്രത്തിൽ ഉത്സവം സമാപിച്ചു
1395774
Tuesday, February 27, 2024 2:35 AM IST
നേമം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് പുലർച്ചെ സമാപിച്ചു.17 നാണ് ഉത്സവം ആരംഭിച്ചത്. ഉത്സവം ആരംഭിച്ചത് മുതൽ വൻ ഭക്തജനതിരക്കായിരുന്നു അനുഭവപ്പെട്ടത്. ഞായറാഴ്ച നടന്ന പൊങ്കാലയിൽ ലക്ഷകണക്കിന് ഭക്തജനങ്ങളാണ് ദേവിക്ക് പൊങ്കാലയർപ്പിച്ചത്. കൂടാതെ അംബ, അംബിക അംബാലിക തുടങ്ങിയ വേദികളിൽ നടന്ന കലാപരിപാടികൾ കാണുവാനും ദിവസവും ആയിരങ്ങളാണ് എത്തിയത്. പൊങ്കാല കഴിഞ്ഞ് രാത്രി നടന്ന കുത്തിയോട്ടത്തിൽ 606 ബാലന്മാരാണ് പങ്കെടുത്തത്. പുലർച്ചേ 12.30 ന് ശേഷം കരുതി തർപ്പണ ചടങ്ങുകൾ നടന്നതോട് കൂടിയാണ് ഈ വർഷത്തെ ഉത്സവനടപടികൾ അവസാനിച്ചത്.