നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ
1394713
Thursday, February 22, 2024 5:46 AM IST
കോവളം: ഗുണ്ടാ ആക്ടിൽപെട്ടയാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ യുവാവ് പിടിയിൽ. വെങ്ങാനൂർ കോളിയൂർ മുട്ടയ്ക്കാട് കൈലിപ്പാറ കോളനിയിൽ കിച്ചു എന്ന നിഥിൻ (23) ആണ് കോവളം പോലീസിന്റെ പിടിയിലായത്.
അയൽവാസിയായ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിലും സ്വന്തംവീട്ടിൽ മാരകയുധങ്ങളും ബോംബും സൂക്ഷിച്ച കേസിലുമാണ് അറസ്റ്റ്.
കൊലപാതകശ്രമം ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് കോവളം എസ്എച്ച്ഒ സജീവ് ചെറിയാൻ വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.