പണം പിടിച്ചു പറിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ
1394517
Wednesday, February 21, 2024 5:52 AM IST
കഴക്കൂട്ടം : യുവാവിനെ വഴിയിൽ തടഞ്ഞു നിറുത്തി പണം പിടിച്ചു പറിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. മേനംകുളം പത്താം വാർഡ് ചിറയരികത്ത് വീട്ടിൽ സന്ദീപിനെയാണ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 17ന് കഴക്കൂട്ടത്ത് വെച്ച് ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം.
സുഹൃത്തിന്റെ വീട്ടിൽ പോയി ബൈക്കിൽ തിരിച്ചു വരികയായിരുന്ന അരവിന്ദ് എന്നയാളെയും, ഒപ്പമുണ്ടായിരുന്ന സുഹൃത്തായ ഉണ്ണിയേയും തടഞ്ഞുനിർത്തി മർദിച്ച ശേഷം സ്വർണക്കമലും, 4000 രൂപയും പ്രതികൾ മോഷ്ടിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്.