വയനാട് ഇപ്പോൾ ഭയനാടായി മാറിയെന്ന് സി.പി. ജോണ്
1394454
Wednesday, February 21, 2024 5:35 AM IST
തിരുവനന്തപുരം : വയനാട് ഭയനാടായി മാറിയിരിക്കുകയാണെന്നു സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണ്. വനാതിർത്തി പ്രദേശങ്ങളിലെ ജീവനുകൾക്ക് പുല്ലുവിലയാണു സർക്കാർ നൽകുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിക്കാൻപോലും വനംമന്ത്രിയോ മുഖ്യമന്ത്രിയോ തയാറായിട്ടില്ല.
വനാതിർത്തി പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നതിന് അടിയന്തിരമായി സർക്കാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. വനം മന്ത്രി രാജി വയ്ക്കുക, വന്യ മൃഗങ്ങളിൽനിന്നും ജനങ്ങളെ രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു വനം വകുപ്പ് ആസ്ഥാനത്തേയ്ക്കു സിഎംപി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സി.പി.ജോണ്.
സിഎംപി ജില്ലാ സെക്രട്ടറി എം.ആർ. മനോജ് നേതാക്കളായ എം.പി. സാജു, പി.ജി. മധു എന്നിവർ പങ്കെടുത്തു.