വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
1394080
Tuesday, February 20, 2024 4:01 AM IST
നെടുമങ്ങാട്: വയനാട് പൂക്കോട് ഗവ. വെറ്റിറനറി കോളജിലെ രണ്ടാം വർഷ വിദ്യാർഥു ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.
കുറക്കോട് വിനോദ് നഗർ, പവിത്രത്തിൽ ജയപ്രകാശ് ഷീബ ദമ്പതികളുടെ മകനായ സിദ്ധാർഥൻ (20) കഴിഞ്ഞ 15ന് മരിച്ചത്. ഉച്ചക്ക് വീട്ടിലേക്കു തിരിക്കുകയും എന്നാൽ എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തിരികെ രാത്രി ഒന്നിന് കോളജിലേക്ക് തിരികെ പോകുകയും ചെയ്തു.
എന്നാൽ അടുത്തദിവസം കോളജ് ഹോസ്റ്റലിൽ വിദ്യാർഥി തൂങ്ങിമരിച്ചു എന്ന വാർത്തയാണ് പുറത്തുവന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.