സംസ്ഥാന സർക്കാരിനെതിരേയുള്ള വിചാരണ സദസിന് ഇന്ന് തുടക്കം
1375114
Saturday, December 2, 2023 12:37 AM IST
തിരുവനന്തപുരം: യുഡിഎഫിന്റെ നേതൃത്വത്തിൽ ഇടതുസർക്കാരിനെതിരേ നടത്തുന്ന വിചാരണ സദസിന് ഇന്ന് തിരുവനന്തപുരം ജില്ലയിൽ തുടക്കമാകും.
നേമം നിയോജകമണ്ഡലത്തിലെ പാപ്പനംകോട്ട് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന വിചാരണ സദസിന്റെ ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നിർവഹിക്കും. സർക്കാരിന്റെ പിന്തിരിപ്പൻ നയങ്ങൾക്ക് വിധേയരായി വഴിയാധാരമായ സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളിൽ പ്രതിനിധികൾ അവരുടെ അനുഭവം വിചാരണ സദസിൽ അവതരിപ്പിക്കും.
ഡിസിസി പ്രസിഡന്റ് പാലോട് രവി, എൻ. ശക്തൻ, എം. വിൻസെന്റ് എം.എൽ.എ, പി.കെ വേണുഗോപാൽ, ബീമാപള്ളി റഷീദ്, വി.എസ് ശിവകുമാർ, ശരത് ചന്ദ്രപ്രസാദ്, ജി.എസ് ബാബു, ജി. സുബോധൻ, മര്യാപുരം ശ്രീകുമാർ, മണക്കാട് സുരേഷ്, കൊട്ടാരക്കര പൊന്നച്ചൻ, കരുമം സുന്ദരേശൻ, ഇറവൂർ പ്രസന്നകുമാർ, എം.ആർ മനോജ്, പാച്ചല്ലൂർ നജ്മുദീൻ, മലയിൻകീഴ് നന്ദകുമാർ, ജോണി ചെക്കിട്ട, എസ്. ജയകുമാർ, തുടങ്ങിയവർ പങ്കെടുക്കും.