കാട്ടാക്കടയിൽ ഫർണിച്ചർ കടയ്ക്ക് തീപിടിച്ചു
1375104
Saturday, December 2, 2023 12:17 AM IST
കാട്ടാക്കട: കാട്ടാക്കടയിൽ ഫർണിച്ചർ കടയ്ക്ക് തീപിടിച്ച് വൻ നഷ്ടം. കോട്ടൂർ എരുമകുഴി അനിൽ ഭവനിൽ എം.അനിലിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ആഷ് ഫർണിച്ചർ കടയിലാണ് തീപിടിത്തമുണ്ടായത്.
കഴിഞ്ഞദിവസം രാത്രിയോടെ ആണ് സംഭവം. തീ ആളി പടർന്ന് നിമിഷങ്ങൾക്കുള്ളിൽ കടയിൽ ഉണ്ടായിരുന്ന അലമാര, കട്ടിൽ , കസേരകൾ ഉൾപ്പെടെ തടിഉപകരണങ്ങൾ എല്ലാം പൂർണമായി കത്തി നശിച്ചു.
30 ലക്ഷത്തോളം രൂപയുടെ നഷ്ട്ടമാണ് കണക്കാക്കുന്നതെന്ന് ഉടമ പറഞ്ഞു. കാട്ടാക്കട കള്ളിക്കാട് അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റ് എത്തി മണിക്കൂറുകൾ പരിശ്രമിച്ചിണ് തീ നിയന്ത്രണ വിധേയമാക്കിയത്.
എന്നാൽ ചിലർ മനപ്പൂർവം സ്ഥാപനം തീ വച്ച് നശിപ്പിച്ചതാണെന്ന് ഉടമ അനിൽ പോലീസിന് മൊഴി നൽകി. സമീപവാസിക്കെതിരൊണ് ആരോപണം.