കിളിമാനൂർ: കിളിമാനൂർ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ മോഷണം. പുതിയകാവ് മാർക്കറ്റിന് സമീപം മലഞ്ചരക്ക് വ്യാപാരം നടത്തുന്ന നാസറുദ്ദീന്റെ കടയിൽ നിന്നുമാണ് വ്യാഴാഴ്ച രാത്രി കുരുമുളക് മോഷണം പോയത്.
കടയുടെ പൂട്ടുകൾ തകർത്താണ് മോഷ്ടാക്കൾ അകത്തു പ്രവേശിച്ചത്. അഞ്ച് ചാക്കുകളിലായാണ് കുരുമുളക് സൂക്ഷിച്ചിരുന്നത്.വെളുപ്പിന് രണ്ടു മണിയോടുകൂടി കടയിൽ ചെല്ലുമ്പോഴാണ് മോഷണ വിവരം അറിയുന്നതെന്ന് കടയുടമ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.