ത്രിദിന ദേശീയ സെമിനാര്‍ ആരംഭിച്ചു
1375099
Saturday, December 2, 2023 12:17 AM IST
മെഡിക്കല്‍ കോളജ്: ആര്‍സിസി, സൊസൈറ്റി ഓഫ് ബയോടെക്നോളജിസ്റ്റ്സ് ഇന്ത്യ എന്നിവയുടെ ആഭിമുഖ്യത്തില്‍ ദേശീയ സെമിനാര്‍ ആരംഭിച്ചു. ആരോഗ്യ പരിപാലന രംഗത്ത് ജൈവസാങ്കേതിക വിദ്യയില്‍ ഉയര്‍ന്നുവരുന്ന പ്രവണതകള്‍ എന്ന വിഷയത്തിലാണ് സെമിനാര്‍.
ആര്‍സിസി ഡയറക്ടര്‍ ഡോ. രേഖ എ.നായര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ മുഖ്യാതിഥിയായിരുന്നു. രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞന്മാരും ഗവേഷക വിദ്യാര്‍ഥികളും ഉള്‍പ്പടെ 200-ഓളം പേര് പങ്കെടുക്കുന്ന സെമിനാര്‍ ഇന്നു സമാപിക്കും.