ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു
1375097
Saturday, December 2, 2023 12:17 AM IST
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളജ് പ്രവേശന കവാടത്തിൽ പുതിയതായി നിർമിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഗോകുലം മെഡിക്കൽ കോളജ് ചെയർമാൻ ഗോകുലം ഗോപാലൻ അനാച്ഛാദനം ചെയ്തു.
ഗുരുദേവന്റെ വചനങ്ങൾ ലോക ജനതയ്ക്ക് തന്നെ ഉപകാരപ്രദമാകുമെന്ന് അദേഹം പറഞ്ഞു. മെഡിക്കൽ കോളജ് വൈസ് ചെയർമാൻ ഡോ. കെ.കെ.മനോജൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ജി ജി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഷീജ ജി .മനോജൻ, ഡീൻ ഡോ. പി.ചന്ദ്രമോഹൻ, പ്രിൻസിപ്പൽ ഡോ. ലളിതാ കൈലാസ്, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ലഫ്. കേണൽ മീരാ പിള്ള , ഡോ. സമദർശി, സലീഷ്, ജിതോഷ്, ഡോ. ബെന്നി, സുഗതൻ, വാസു, മനു ബാലചന്ദ്രൻ, അനിൽ, സുബിൻ, രമണി പീതാംബരൻ, മാന്നാനം സുരേഷ്, ആനന്ദ്, അജി, റിജു, തുടങ്ങിയവർ പങ്കെടുത്തു.