കവര്‍ച്ചാ സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍
1375093
Saturday, December 2, 2023 12:03 AM IST
വെള്ളറട: ബൈക്ക് യാത്രികരെ തടഞ്ഞുനിർത്തി പണം കവർന്ന കേസിലെ ആറംഗ സംഘത്തിലെ മൂന്ന് പേർ പിടിയിൽ.
പിടിയിലായ മൂന്നാംപ്രതി പാലപ്പള്ളി സ്വദേശി ബിജിത് (30), അഞ്ചും ആറും പ്രതികളായ കൊറ്റാമം ആറയൂര്‍ സ്വദേശികളായ അനീഷ് കുമാര്‍ (27), അരുണ്‍ (30)എന്നിവരാണ് ഇന്നലെ പിടിയിലായത് .
പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്ന് തമിഴ്നാട്ടിൽ നിന്നുമാണ് മൂന്ന് പേരെ പിടികൂടിയത്. മറ്റു പ്രതികൾക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു.