സിബിഎസ്ഇ കലോത്സവം: മിന്നും വിജയത്തിൽ സർവോദയ സെൻട്രൽ സ്കൂൾ
1374854
Friday, December 1, 2023 5:19 AM IST
തിരുവനന്തപുരം: കാലടി ശ്രീശാരദ സ്കൂളിൽ 24,25,26 തീയതികളിലായി സംഘടിപ്പിച്ച കേരള സിബിഎസ്ഇ സ്റ്റേറ്റ് കലോത്സവത്തിൽ സർവോദയ സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി.
722 സ്കൂളുകൾ പങ്കെടുത്ത കലോത്സവത്തിൽ സർവോദയ 30-ാം സ്ഥാനത്തെത്തി. ഗ്രൂപ്പിനങ്ങളായ സംഘഗാനം, തിരുവാതിര, മാർഗംകളി, വെസ്റ്റേൺ മ്യൂസിക്, ഒപ്പന, മൈം എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടി. വ്യക്തിഗത ഇനങ്ങളിൽ ദ്യുതി എൽ.സൈജു ഓട്ടൻതുള്ളലിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
കൂടാതെ വിവിധ വ്യക്തിഗത ഇനങ്ങളിൽ 13 വിദ്യാർഥികൾ എ ഗ്രേഡും , ഏഴ് വിദ്യാർഥികൾ ബി ഗ്രേഡും ഒരാൾ സി ഗ്രേഡും കരസ്ഥമാക്കി. പ്രിൻസിപ്പൽ ഫാ. കാരിക്കൽ ചാക്കോ വിൻസന്റ്, ഫാ.കോശി ചിറക്കരോട്ട്, ബിനോയ് വർഗീസ്, രാധിക ഗോപിനാഥ് എന്നിവർ നേതൃത്വം വഹിച്ചു.