നവകേരള സദസിന് പണം നൽകാനുള്ള നടപടിക്കെതിരെ പ്രതിഷേധം
1374853
Friday, December 1, 2023 5:19 AM IST
കിളിമാനൂർ: നവകേരള സദസിന് പണം നൽകാനുള്ള നടപടിക്കെതിരെ പ്രതിഷേധവുമായി നഗരൂർ പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങൾ.
പ്രതിഷേധവുമായെത്തിയവർ സെക്രട്ടറിയെ തടഞ്ഞു വച്ചു. കഴിഞ്ഞ ദിവസം കൂടിയപഞ്ചായത്ത് ഭരണ സമിതി യോഗത്തിലായിരുന്നു തുക നല്കാനുള്ള തീരുമാനം ചർച്ചയായത്. എന്നാൽ സർക്കാർ നടത്തുന്നത് ദൂർത്താണെന്നാരോപിച്ച് എട്ട് പ്രതിപക്ഷ അംഗങ്ങൾ അജണ്ടയാക്കെതിരെ വോട്ട് ചെയ്തു. പ്രതിഷേധം നടത്തിയവരെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി.