ജില്ല കലോത്സവം; പന്തൽ കാൽ നാട്ടി
1374601
Thursday, November 30, 2023 1:58 AM IST
തിരുവനന്തപുരം: ഡിസംബർ അഞ്ചു മുതൽ എട്ടു വരെ ആറ്റിങ്ങൽ ബോയ്സ് സ്കൂൾ പ്രധാന വേദിയായി അരങ്ങേറുന്ന ജില്ലാ കലോത്സവത്തിന്റെ പന്തൽ കാൽ നാട്ടു കർമം ഒ. എസ്. അംബിക എംഎൽഎ നിർവഹിച്ചു.
ആറ്റിങ്ങൽ മുനിസിപ്പൽ ചെയർ പേഴ്സൺ അഡ്വക്കേറ്റ് എസ്. കുമാരി,ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ജെ. തങ്കമണി ആറ്റിങ്ങൽ എഇഒ വിജയകുമാരൻ നമ്പൂതിരി, സ്കൂൾ പിടിഎ പ്രസിഡന്റ് വി.എസ്.വിജുകുമാർ, പ്രിൻസിപ്പൽ മാരായ എ.ഷീബ , എ.ഹസീന, എച്ച്എം കെ. അനിൽകുമാർ,അധ്യാപകസംഘടനാ നേതാക്കളായ സാബു, അഖിലേഷ്, ദിനേശ്, സുനിൽകുമാർ സഞ്ജീവ് ,പന്തൽ കമ്മിറ്റി കൺവീനർ .എ.എം. റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.
ആറ്റിങ്ങൽ ബോയ്സ് സ്കൂളിനു പുറമെ, ഗേൾസ് എച്ച്എസ്എസ്, ടൗൺ യുപി സ്കൂൾ, ഡയറ്റ് സ്കൂൾ, പ്രി പ്രൈമറി സ്കൂൾ എന്നിവിടങ്ങളിലായി പതിനായിരത്തിൽ പരം വിദ്യാർഥികൾവിവിധ ഇനങ്ങളിൽ മത്സരിക്കും.