ജില്ലയുടെ കായിക വികസനത്തിനായി സ്പോർട്സ് സമ്മിറ്റ്
1374600
Thursday, November 30, 2023 1:58 AM IST
തിരുവനന്തപുരം: ജില്ലയുടെ കായിക വികസനത്തിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതിരൂപരേഖ തയാറാക്കുന്നതിനായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു. പാളയം മഹാത്മാ അയ്യൻകാളി ഹാളിൽ നടന്ന സമ്മിറ്റ് വി.കെ. പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സ്പോർട്സ് കൗൺസിലും കൈകോർത്താൽ യുവ കായിക താരങ്ങളെ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കാൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാധ്യത കൂടി ഉപയോഗപ്പെടുത്തി, സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയിൽ കായിക രംഗത്ത് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ജനുവരി 23 മുതൽ 26 വരെ നടത്തുന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള -2024 ന്റെ ഭാഗമായാണ് സമ്മിറ്റ് സംഘടിപ്പിച്ചത് .
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഗോപൻ.ജെ.എസ് അധ്യക്ഷത വഹിച്ചു.