സഞ്ചാരികളാൽ നിറഞ്ഞ് കോവളം
1374370
Wednesday, November 29, 2023 6:08 AM IST
വിഴിഞ്ഞം: റഷ്യക്കാരെയും ഉത്തരേന്ത്യക്കാരേയും കൊണ്ട് സമ്പുഷ്ടമായി കോവളം വിനോദ സഞ്ചാര കേന്ദ്രം. ബീച്ചിന്റെ കുറവും കടലിലെ അടിയൊഴുക്കും കുളിച്ച് ഉല്ലസിക്കാനെത്തുന്നവർക്ക് തടസമാകുന്നതായി ലൈഫ് ഗാർഡുകൾ. വർഷങ്ങൾക്ക് മുൻപ് ബ്രിട്ടൺ, കാനഡ, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്ന് സീസന്റെ തുടക്കം മുതൽ നൂറു കണക്കിനു സഞ്ചാരികൾ എത്തിയിരുന്നു.
എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി വിദേശികളുടെ വരവിൽ ഗണ്യമായ കുറവു വന്നിരുന്നു. നിലവിൽ റഷ്യക്കാരുടെ കൂട്ടമായ വരവാണ് വിദേശ സാന്ന്യ ധ്യം ഉറപ്പുവരുത്തുന്നത്.
പുതുവർഷ ആഘോഷത്തിനായി കൂടുതൽ വിദേശികൾ വരുമെന്ന പ്രതീക്ഷയിലാണ് കോവളത്തെ ഹോട്ടലുകാരും റിസോർട്ടുകാരും. കേരളത്തിൽ നിന്നുള്ളവർക്കൊപ്പം ഉത്തരേന്ത്യൻ സഞ്ചാരികളുടെ വരവും ബീച്ചുകൾക്ക് ഉണർവേകുന്നുണ്ട്. ഊട്ടിയിലെ അന്താരാഷ്ട്ര സ്കൂളിലെ വിദ്യാർഥികൾ വന്നു മടങ്ങുന്ന ഒക്ടോബർ അവസാനവാരം മുതലാണ് കോവളത്തെ സീസണ് തുടക്കമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഇക്കുറിയെത്തിയ നൂറിൽ താഴെ വരുന്ന കുട്ടികൾ രണ്ടാഴ്ചകൊണ്ട് കോവളത്തെ ആഘോഷം മതിയാക്കി മടങ്ങിയതു സീസന്റെ തുടക്കത്തിന് മങ്ങലേൽ പ്പിച്ചിരുന്നു. എന്നാൽ ദീപാവലി ആഘോഷിക്കാൻ ഉത്തരേന്ത്യക്കാരുടെ കുത്തൊഴുക്കുണ്ടായത് ഒരിടവേളക്ക് ശേഷം തിരക്കിന് വഴിയൊക്കി.