യുവതി മരണപ്പെട്ട സംഭവം; ഭക്ഷ്യവിഷബാധയെന്ന് സംശയം
1340063
Wednesday, October 4, 2023 4:50 AM IST
മെഡിക്കൽ കോളജ്: യുവതി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന സംശയത്തിൽ ബന്ധുക്കൾ പോലീസ് സ്റ്റേഷനിലും ആശുപത്രി അധികൃതർക്കും പരാതി നൽകി.
കല്ലന്പലം സ്വദേശിനിയായ 26-കാരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.
അമ്മ യുടെ രോഗവുമായി ബന്ധപ്പെട്ട് ചികിത്സിക്കാൻ 29നാണ് യുവതി തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയത്. അന്നുച്ചയോടുകൂടി മെഡിക്കൽ കോളജ് റോഡിലെ ഒരു ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചിരുന്നു. കുമിൾ കറിയും ചപ്പാത്തിയും ആണ് കഴിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ആഹാരം കഴിച്ചതിനുശേഷം ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകുകയും ശരീരമാകെ ചൊറിച്ചിലനുഭവപ്പെടുകയും ചെയ് തു. തുടർന്ന് ശ്വാസതടസവുമു ണ്ടായി. ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയയ് ക്കുകയായിരുന്നു.
കല്ലന്പലത്തെ വീട്ടിൽ കഴിയവേ വീണ്ടും ശാരീരിക ബുദ്ധിമു ട്ട് ഉണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും തുടർന്ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ പ്രവേശിച്ചു. ഇവിടെ മൂന്നുദിവസം യുവതി ചികിത്സയിലായിരുന്നു. ഐസിയുവിൽ ചികിത്സയിൽ കഴിയവെ ഒക്ടോബർ രണ്ടിന് വൈകുന്നേരം അഞ്ചുയോടെ മരി ക്കുകയായിരുന്നു.
ഹോട്ടലിൽ നിന്ന് കഴിച്ച ആഹാരത്തിൽ ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കാം എന്നാണ് ബന്ധുക്കളുടെ സംശയം. ഇതേ തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. ആരോഗ്യ വകുപ്പ് അധികൃതർ സാമ്പിളുകൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. മൃതദേഹം കല്ലമ്പള്ളി മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു.