അഴൂർ: സിവസി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്തം നവ കേരളം ശുചിത്വയജ്ഞത്തിന്റെ ഭാഗമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് അഴൂർ സിവൈസി ജംഗ്ഷനും ലൈബ്രറിയുടെ പരിസര പ്രദേശങ്ങളും അഴൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ് വിദ്യാർഥികളുടെ സഹായത്തോടെ ശുചീകരിച്ചു. ശുചിത്വയജ്ഞം പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കവിത, ലൈബ്രറി പ്രസിഡന്റ് ടി.ജി.സുമേഷ് അധ്യക്ഷനായി.
നെടുമങ്ങാട്: എഐവൈഎഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യനാട് ആശുപുത്രിയിലും, വില്ലേസ് ഓഫീസ് പരിസരവും ശുചീകരണം നടത്തി.
ആശുപുത്രി പരിസരത്ത് മണ്ഡലം സെക്രട്ടറി കണ്ണൻ എസ്.ലാൽ , ജൊയിന്റ് സെക്രട്ടറി സന്ദീപ് , വൈസ് പ്രസിഡന്റ് രാഹുൽ , സിപിഐ ലോക്കൽ സെക്രട്ടറി വിജയകുമാർ, മേഖലാ പ്രസിഡന്റ് നിധീഷ്, മണ്ഡലം കമ്മിറ്റി അംഗം ജിത്തു ജയൻ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി നൽകി.
നെടുമങ്ങാട്: ഗാന്ധി ജയന്തി ദിനത്തിൽ നെടുമങ്ങാട് പോളിടെക്നിക്ക് കോളജിലെ എൻഎസ്എസ് എൻസിസി വിദ്യാർഥികൾ ശുചീകരണ പ്രവർത്തനം നടത്തി. നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റേഷനിലും പരിസരത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് ഹരിതകർമ സേനയ്ക്ക് കൈമാറുകയും ബസുകൾ കഴുകി വൃത്തിയാക്കുകയും ചെയ്തു.
നെടുമങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ സി.എസ്.ശ്രീജ ഉദ്ഘാടനം ചെയ്തു. ജി.രാജ്മോഹൻ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി.ജ്യോതി ബാസ്, എസ്.ബൈജു, കെഎസ്ആർടിസി കൺട്രോളിംഗ് ഓഫീസർ അനിൽ കുമാർ, സജീന എന്നിവർ പ്രസംഗിച്ചു.
നെടുമങ്ങാട്: മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആനാട് പഞ്ചായത്തിലെ ചേലാ വാർഡിൽ ഗാന്ധി സ്മാരക റോഡിൽ ശുചീകരണപ്രവർത്തനം നടത്തി. സാമൂഹിക പ്രവർത്തകരായ മൂഴിയിൽ മുഹമ്മദ് ഷിബു, എസ്.രാജേന്ദ്രൻ, പുലിപ്പാറ യൂസഫ്, റെജീബ് കുളത്തിങ്കര, കിളിക്കോട് വിജയൻ, രജനി സത്യൻ, വിക്ടോറിയ എന്നിവർ നേതൃത്വം നൽകി
വെള്ളറട: വെള്ളറട രുഗ്മിണി കോളജ് ഓഫ് നഴ്സിംഗ് വിവദ്യാര്ഥികള്, ആശുപത്രി, റോഡ്, കെഎസ്ആര്‍ടിസി വെള്ളറട ഡിപ്പോ, ആശുപത്രി എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. കോളജ് ഡയറക്ടര്‍ ഡോ. സി.എം.മോഹനന് ഉത്ഘാടനം ചെയ്തു, പ്രിന്‍സിപ്പല്‍ പ്രഭ ഹെപ്സിബ ജോണ്‍, എന്‍എസ്എസ് പ്രേഗ്രാം ഓഫീസര്‍ ലിജ സലിന്സ് എന്നിവര്‍ പങ്കെടുത്തു.
വെഞ്ഞാറമൂട്: ഗോകുലം മെഡിക്കൽ കോളജ് ആന്‍ഡ് റിസർച്ച് ഫൗണ്ടേഷനിലെ അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ പാറമുകളും പരിസരവും ശുചീകരിച്ച് അണുവിമുക്തമാക്കി.
സ്വേച്ഛാതാ ഹി സേവ മിഷന്റെ ഭാഗമായി നടന്ന ശുചീകരണ പ്രവർത്തനത്തിൽ ഗോകുലം മെഡിക്കൽ കോളജ് ഡയറക്ടർ ഡോ. കെ.കെ മനോജ് , വാർഡ് മെമ്പർ നയന, ഹരിത കർമ സേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് യുപിഎസിൽ ഗാന്ധിദർശന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസുകൾ ശുചീകരിച്ചു. ഡി.കെ.മുരളി എംഎൽഎ ഉദ്ഘാടനം ചെയ്ത ശുചീകരണ പരിപാടിയിൽ നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ അധ്യക്ഷയായി.
ഹെഡ്മാസ്റ്റർ എം.കെ.മെഹബൂബ് , എസ്എംസി ചെയർമാൻ എസ്.ഷിഹാസ്, പിടിഎ പ്രസിഡന്റ് എസ്.എൽ. ശ്രീലാൽ, കെഎസ്ആർടിസി ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ അജിത്കുമാർ, എംപിടിഎ പ്രസിഡന്റ് ആശാഭൈരവി തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളറട: വെള്ളറട ചിറത്തലയ്ക്കല്‍ അംഗണവാടിയില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനം നടന്നു. പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അംഗണവാടി കുട്ടികളും വെള്ളറട പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാൻ കെ.ജി.മംഗള്‍ദാസും ചേര്‍ന്ന് നിര്‍വഹിച്ചു. അംഗണവാടി അദ്യാപിക ദീപ, റാണി, മറ്റു തൊഴിലുറപ്പ് തൊഴിലാളികളും എഡിഎസ് സിഡിഎസ് അംഗങ്ങളും പങ്കെടുത്തു.
പാറശാല: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പാറശാല ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പാറശാല മഹാദേവര്‍ ക്ഷേത്രം മുതല്‍ ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്കൂള്‍ വരെയുള്ള പൊതു നിരത്തും വിദ്യാലയ പരിസരവും ശുചീകരിച്ചു.
വിദ്യാര്‍ഥികളും, അധ്യാപകരും, അനധ്യാപകരും സംയുക്തമായി നടത്തിയ ശുചീകരണ പരിപാടി രാവിലെ 8ന് ആരംഭിച്ച് 11ന് സമാപിച്ചു.
നെയ്യാറ്റിന്‍കര : നെയ്യാറ്റിൻകര മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കെ. ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ പി.കെ.രാജമോഹനന്റെ നേതൃത്വത്തിൽ ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമസേനാംഗങ്ങൾ, സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ജീവനക്കാർ, സന്നദ്ധപ്രവർത്തകർ എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി സിവിൽ സ്റ്റേഷനിലെ മുഴുവൻ ഓഫീസുകളിലും ജൈവ മാലിന്യം സംസ്കരിക്കുന്നതിനുള്ള ബയോ ഡൈജസ്റ്റർ ബിന്നുകള്‍ വിതരണം ചെയ്തു.
നെടുമങ്ങാട്: കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷം രാജീവ്ഗാന്ധി പഞ്ചായത്ത്രാജ് സമിതി ജില്ലാ ചെയർമാൻ ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഹുമയൂൺ കബീർ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റ് ആർ.അജയകുമാർ, മണ്ഡലം ഭാരവാഹികളായ എം.എൻ.ഗിരി, എ.മുരളീധരൻ നായർ, ആനാട് പി .ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
നെടുമങ്ങാട് : ഗാന്ധിജയന്ധിയോടനുബന്ധിച്ച് കരുപ്പൂര് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുമരം ജംഗ്ഷനിൽ ഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കരുപ്പൂർ ഷിബുവിന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ , കോൺഗ്രസ് നേതാക്കളായ ഇരുമരം സജി, രാജീവൻ ,ജി.എൽ രജീഷ് എന്നിവർ നേതൃത്തം നൽകി.