പാ​മ്പു​ക​ടി​യേ​റ്റു ഗൃ​ഹ​നാ​ഥ മ​രി​ച്ചു
Tuesday, October 3, 2023 10:44 PM IST
ക​ഴ​ക്കൂ​ട്ടം: സ്വാ​മി​യാ​ർ​മ​ഠം മ​ട​വൂ​ർ​പ്പാ​റ മ​ണ്ണ​ർ​ത്ത​ല വീ​ട്ടി​ൽ ജ​യ​കു​മാ​രി (57) പാ​മ്പു​ക​ടി​യേ​റ്റു മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ 10.30ന് ​വീ​ടി​നു​മു​ന്നി​ലെ പു​ര​യി​ട​ത്തി​ലെ മു​രി​ങ്ങ​യി​ൽ നി​ന്നും കാ​യ് പ​റി​ക്കു​ന്ന​തി​നി​ടെ പു​ല്ലി​നി​ട​യി​ൽ കി​ട​ന്ന പാ​മ്പാ​ണ് കാ​ലി​ൽ ക​ടി​ച്ച​ത്.

തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ ബ​ന്ധു​വി​നോ​ട് കാ​ലി​ൽ ക​റു​ത്ത എ​ന്തോ ഇ​ഴ​ജ​ന്തു ക​ടി​ച്ചുവെ​ന്നു പ​റ​യു​ന്ന​തി​നി​ടെ ബോ​ധ​ര​ഹി​ത​യാ​യി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ക്ഷീ​ര​ക​ർ​ഷ​ക​യാ​ണ്.

ഭ​ർ​ത്താ​വ്: വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ. മ​ക്ക​ൾ: വി​ജി​മോ​ൾ, വി​ജി​ത. മ​രു​മ​ക്ക​ൾ: എ​സ്.​ആ​ർ. അ​മ​ൽ (​കെ എ​സ്ഇബി). മ​ണി​ക്കു​ട്ട​ൻ.​ സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന്.