ചീനിവിള- മാറനല്ലൂർ റോഡിൽ വെള്ളക്കെട്ട്
1339818
Monday, October 2, 2023 12:10 AM IST
കാട്ടാക്കട: ചീനിവിള- മാറനല്ലൂർ റോഡിൽ വെള്ളക്കെട്ട് . വൻ അപകടഭീഷണിയാണ് വെള്ളക്കെട്ട് ഉയർത്തുന്നു.
ചെറിയ മഴ പെയ്താൽതന്നെ റോഡിൽ വെള്ളം നിറയുന്ന അവസ്ഥയാണ്. ഇന്നലെ പെയ്ത കനത്ത മഴയിൽ റോഡ് കുളമായ അവസ്ഥയിലാണ്. മലയിൻകീഴ് നിന്നും മാറനല്ലൂർ, പോങ്ങൂംമൂട്, നെയ്യാറ്റിൻകര എന്നിവിടങ്ങളിലേയ്ക്ക് പോകാനുള്ള പ്രധാന റോഡാണിത്.
റോഡിനോടു ചേർന്ന് സ്കൂളും,കോളേജുമുണ്ട്. ഇവയ്ക്കുമുന്നിലും വെള്ളക്കെട്ട് രൂക്ഷമാണ്. അടുത്തിടെ നവീകരിച്ച റോഡിൽ ഓടകൾ ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
റോഡ് പുനരുദ്ധാരണ സമയത്ത് തന്നെ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും എന്നാൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ അതിന് തയ്യാറായില്ലെന്നുമാണ് ആക്ഷേപം. വെള്ളക്കെട്ടിനെ തുടർന്ന് അടുത്തിടെ നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് നടന്നത്.
സ്കൂൾ കൂട്ടികളുമായെത്തുന്ന വാഹനങ്ങളും ഇവിടെ അപകടത്തിൽപ്പെടുന്നു. ഒരു വർഷം മുൻപ് രണ്ടു പേർ ഇവിടെ അപകടത്തി മരണപെട്ടിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള ഈ റോഡിലെ വെള്ളക്കെട്ട് മാറ്റാൻ ജനപ്രതിനിധികളോട് നാട്ടുകാരും വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും പലതവണ ആവശ്യപ്പെട്ടെങ്കിലും യാതൊരു ഫലവുമുണ്ടാകുന്നില്ല.