"കെരിഗ്മ 2023' കുടുംബ കൂട്ടായ്മ ഫൊറോന സംഗമം
1339597
Sunday, October 1, 2023 4:57 AM IST
അന്പൂരി: ഫൊറോനയിലെ വിവിധ ഇടവകകളിൽനിന്നുള്ള കുടുംബ കൂട്ടായ്മ ലീഡർമാർ, സെക്രട്ടറിമാർ, ആനിമേറ്റർ സിസ്റ്റർ, സമിതിയംഗംങ്ങൾ, ഫൊറോന ഡയറക്ടർമാർ, ഡിഎഫ്സി ഭാരവാഹികൾ എന്നിവരുടെ സംയുക്ത സംഗമം "കെരിഗ്മ - 2023' അന്പൂരി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടത്തി.
ഫൊറോന വികാരി ഫാ. ഫ്രാൻസിസ് കരുവേലിൽ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ഫാ. ക്ലിന്റ് വെട്ടുകുഴിയിൽ എംസിബിഎസ് വിശുദ്ധ കുർബാനാധിഷ്ഠിത കൺവൻഷനും ആരാധനയും നയിച്ചു.
"കുടുംബ കൂട്ടായ്മ ലീഡർമാരുടെ ദൗത്യം' എന്ന വിഷയത്തിൽ രൂപത ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ ക്ലാസെടുത്തു. കുടുംബ കൂട്ടായ്മയുടേയും ഡിഎഫ്സിയുടേയും ചുമതലയുള്ള അന്പൂരി ഫൊറോന ഡയറക്ടർ ഫാ. ആന്റണി കിഴക്കേതലയ്ക്കലും ഫൊറോന സമിതിയംഗങ്ങളും ഡിഎഫ്സി ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി. സിസ്റ്റർ റിൻസ് മരിയ എഎസ്എംഐ, സിസ്റ്റർ ചെറുപുഷ്പം എസ്എബിഎസ്, അന്പൂരി ഫൊറോനയിലെ കുടുംബ കൂട്ടായ്മ ലീഡർമാർ, സെക്രട്ടറിമാർ, ആനിമേറ്റർ സിസ്റ്റർ, ഡിഎഫ്സി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.