അനാസിക്കു അന്താരാഷ്ട്ര അംഗീകാരം
1339594
Sunday, October 1, 2023 4:48 AM IST
തിരുവനന്തപുരം : ആന്റി നർകോട്ടിക് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യക്ക് (അനാസി ) അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതായി ഡയറക്ടർ കള്ളിക്കാട് ബാബു അറിയിച്ചു.
20-ഓളം രാഷ്ട്ര തലവന്മാർ അംഗീകരിച്ചതും ഇന്ത്യൻ അംബാസിഡർമാർ അംഗങ്ങളായിട്ടുള്ള അമേരിക്കയിലെ ന്യൂയോർക്ക് കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ കാബിനറ്റ് ചേർന്നാണ് അനാസിയെ അംഗീകരിച്ചതും. അനാസിയുടെ വേറിട്ട പ്രവർത്തന ശൈലി അന്തരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതായി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. പി.സി.മാത്യു, വൈസ് പ്രസിഡന്റ് പ്രഫ. ജോയി വല്ലാട്ടുമഠം, സെക്രട്ടറി സുധീർ നമ്പ്യാർ എന്നിവർ അഭിപ്രായപെട്ടു.